നേവിയില്‍ ഓഫീസറാവാന്‍ സുവര്‍ണാവസരം

ശനി, 26 സെപ്‌റ്റംബര്‍ 2009 (14:07 IST)
ഇന്ത്യന്‍ നാവികസേനയില്‍ എക്സിക്യൂട്ടീവ്‌ ബ്രാഞ്ചില്‍ (ജനറല്‍ സര്‍വീസ്‌) ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മീഷന്‍ ഓഫിസറാവാന്‍ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്ക്‌ അപേക്ഷിക്കാം. ഏഴിമല നാവിക അക്കാദമിയില്‍ 2010 ജൂലൈയിലാണ്‌ പരിശീലനം തുടങ്ങുക.

സബ്‌ ലഫ്റ്റനന്റ്‌ പദവിയില്‍ 10 വര്‍ഷത്തേക്കാണ്‌ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മീഷന്‍ നിയമനം നടത്തുക. അവശ്യമെങ്കില്‍ നാലു വര്‍ഷം കൂടി സര്‍വീസ്‌ ദീര്‍ഘിപ്പിക്കാവുന്നതാണ്‌.

ശമ്പളം: 15,600-39,100 രൂപയും മറ്റ്‌ ആനുകൂല്യങ്ങളും. പ്രായം: 25 വയസ്സ്‌ കവിയരുത്‌. (1985 ജൂലൈ 2നും 1991 ജനുവരി 1നും ഇടയില്‍ ജനിച്ചവരാവണം). ബിരുദം പൂര്‍ത്തിയാക്കാത്തവര്‍ അപേക്ഷിക്കേണ്ടതില്ല. താഴെ പറയുന്നതില്‍ ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം.

1) ഫിസിക്സ്‌, മാത്തമാറ്റിക്സ്‌ എന്നിവ പഠിച്ച്‌ 55 ശതമാനം മാര്‍ക്കില്‍ കുറയാതെനേടിയ സയന്‍സ്‌ ബിരുദം.
2) 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.ഇ/ ബി.ടെക്‌ ബിരുദം.
3) ഫിസിക്സ്‌, മാത്തമാറ്റിക്സ്‌ എന്നിവ പഠിച്ച്‌ സയന്‍സ്‌ ബിരുദം. എന്‍.സി.സി നേവല്‍ വിങ്‌ സീനിയര്‍ ഡിവിഷന്‍ സി സര്‍ട്ടിഫിക്കറ്റ്‌ നേടിയിരിക്കണം.
4) ഓപറേഷനല്‍ അനാലിസിസ്‌/ ഓപറേഷനല്‍ റിസര്‍ച്ച്‌/ ക്വാണ്ടിറ്റേറ്റീവ്‌ മെത്തേഡില്‍ 75 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ബിരുദം/ ബിരുദാനന്തര ബിരുദം.
5) പ്രോബബിലിറ്റി/ സ്റ്റാറ്റിസ്റ്റിക്സ്‌ വിഷയമായി പഠിച്ച്‌ മാത്തമാറ്റിക്സില്‍ 75 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ബിരുദം.

ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത്‌ 157 സെ.മീ. ഉയരത്തിന്‌ ആനുപാതികമായ തൂക്കം.

അധികയോഗ്യതയുള്ളവര്‍ക്ക്‌ മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ സര്‍വീസ്‌ സെലക്ഷന്‍ ബോര്‍ഡ്‌ അഭിമുഖം നടത്തും. 2009 ഡിസംബര്‍ മുതല്‍ 2010 മെയ്‌ വരെയുള്ള കാലഘട്ടത്തിലാണ്‌ അഭിമുഖം നടത്തുക.

ഒരാള്‍ ഒന്നിലധികം അപേക്ഷ അയക്കാന്‍ പാടില്ല. പ്രായം തെളിയിക്കുന്നതിനായി എസ്‌.എസ്‌.എല്‍.സി സര്‍ട്ടിഫിക്കറ്റ്‌, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയ്ക്കൊപ്പം ടാഗ്‌ ചെയ്ത്‌ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 3.

അപേക്ഷ അയക്കുന്ന കവറിനു മുകളില്‍ Application for S.S.C (CS) 'X' ........... Course Qualification........ Percentage.... NCC Certificate (If applicable) എന്ന്‌ രേഖപ്പെടുത്തണം. അപേക്ഷകള്‍ സാധാരണ തപാലില്‍ മാത്രം അയക്കുക. വിലാസം: POST BAG NO. 04, RK PURAM P.O, (MAIN) NEW DELHI110 066.

വെബ്ദുനിയ വായിക്കുക