എല്ലാ തസ്തികകള്‍ക്കും ബാധകം: ബന്‌ധപ്പെട്ട ട്രേഡില്‍ യോഗ്യതയും കുറഞ്ഞത് 7-15 കൊല്ലത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ മാത്രം അപേക്ഷിക്കുക. ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. www.asiapoweroverseas.com എന്ന സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. സി.വിയുടെ രണ്ട് സെറ്റുകളും അസല്‍ പാസ്‌പോര്‍ട്ടും ബന്‌ധപ്പെട്ട എല്ലാ രേഖകളും ഫോട്ടോയും സഹിതമാണ് ഹാജരാകേണ്ടത്. ഹാജരാവേണ്ടത് ചെന്നൈയിലാണ്. വിലാസം: Asia Power Overseas Employment Services, 28, Aarti Arcade, 4th Floor, 86, Dr. Radhakrishnan Road, Mylapore, Chennai600 004. email:[email protected].
സൗദിയില്‍ ടെക്‌നിഷ്യന്‍
സൗദി അറേബ്യയിലെ പ്രമുഖ കമ്പനിക്ക് ലാബ് ടെക്‌നിഷ്യന്മാരെയും അനലൈസര്‍ ടെക്‌നിഷ്യന്മാരെയും ആവശ്യമുണ്ട്. ഒക്‌ടോബര്‍ രണ്ടാംവാരം വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ വച്ച് ഇന്റര്‍വ്യൂ നടത്തിയാവും യോഗ്യരായവരെ തിരഞ്ഞെടുക്കുക.
ഒഴിവുകള്‍: ലാബ് ടെക്‌നിഷ്യന്‍: 19 ഒഴിവ്. യോഗ്യത: ബി. എസ്‌സി ബിരുദവും റിഫൈനറി/ പെട്രോകെമിക്കല്‍ ലാബ്‌സ്/പോളിമര്‍ ആന്‍ഡ് പോളിപ്രോപ്പിലിന്‍ അനാലിസിസില്‍ 3/5 കൊല്ലത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
അനലൈസര്‍ ടെക്‌നിഷ്യന്‍: 10 ഒഴിവ്, യോഗ്യത: ITI യും പോളിമര്‍ അനാലിസിസില്‍ 5/7 കൊല്ലത്തെ പരിചയവും പോളിമര്‍ ഇന്‍സ്‌ട്രുമെന്റ്/ മെഷീനുകള്‍/ റിഫൈനിംഗ് ആന്‍ഡ് പെട്രോ കെമിക്കല്‍ ഇന്‍സ്‌ട്രുമെന്റ്/ മെഷീനുകളില്‍ പരിജ്ഞാനവും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും. (ആഹാരം, താമസ സൗകര്യം സൗജന്യം). വിശദമായ സി.വി, അസല്‍ പാസ്‌പോര്‍ട്ട്, ബന്‌ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സഹിതം ഉടന്‍ അപേക്ഷിക്കുക.