ഒളിമ്പിക്‍സ്: ചൈന അഭിമാനിക്കുന്നു

PROPRO
ഒളിമ്പിക്‍സ് ഗംഭീരമാക്കി അവസാനിപ്പിച്ചതിന് ചൈനയ്‌ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവഹിക്കുമ്പോള്‍ രാജ്യത്തെ പുകഴ്ത്തുന്നതില്‍ മത്സരിക്കുകയാണ് ചൈനീസ് മാധ്യമങ്ങള്‍. വ്യത്യസ്തമാക്കിയ ഗെയിംസ് എന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ഗെയിം‌സിനെ വിലയിരുത്തിയത്.

മുറിപ്പെട്ടു പോയ കമ്യൂണിസ്റ്റ് രാജ്യത്തിന്‍റെ മുഖം മിനുക്കലായിട്ടാണ് ഗെയിംസിനെ മാധ്യമങ്ങള്‍ കരുതുന്നത്. ലോകത്തെ ആകാംഷയുടെയും ആഹ്ലാദത്തിന്‍റെയും മുള്‍മുനയില്‍ നിര്‍ത്തിയ ഒരു ഗെയിംസായിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ പീപ്പിള്‍ ഡെയ്‌ലി ഒളിമ്പിക്‍സ് സംഘാടനത്തെ കണ്ടത്.

204 രാജ്യങ്ങളില്‍ നിന്നായി 10,000 ല്‍ പരം അത്‌ലറ്റുകള്‍ പങ്കെടുത്ത ഒളിമ്പിക്‍സ് ലോകത്ത് ഉടനീളമായി 4.5 ബില്യണ്‍ ആള്‍ക്കാരാണ് കണ്ടത്. ആകാംഷ ഉയര്‍ത്തുന്ന കാര്യത്തില്‍ ചൈനാക്കാര്‍ ഒന്നിച്ചു നിന്നെന്നും പത്രം പറയുന്നു. ഹരിത ഒളിമ്പിക്‍സ് എന്ന ആശയത്തെ ചൈന യാഥാര്‍ത്ഥ്യമാക്കിയെന്നും ഉന്നത സാങ്കേതിക വിദ്യയുടെയും ജനങ്ങളുടെയും ഒളിമ്പിക്സ് എന്നും പത്രം എഡിറ്റോറിയലില്‍ തന്നെ എഴുതി.

ഇത് തീര്‍ച്ചയായും വ്യത്യസ്തമായ ഒരു ഒളിമ്പിക്‍സായിരുന്നെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രസിഡന്‍ഡ് ജാക്വസ് റോഗേയും വ്യക്തമാക്കി. 51 സ്വര്‍ണ്ണം ഉള്‍പ്പടെ 100 മെഡലുകളാണ് ചൈന വാരിക്കൂട്ടിയത്.

വെബ്ദുനിയ വായിക്കുക