സുഖ സൌകര്യങ്ങൾക്കായി പണം ധൂർത്തടിക്കുന്നോ? പ്രശ്നക്കാരൻ ജനനസംഖ്യ തന്നെ!

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (15:54 IST)
ഹിന്ദു മതവിശ്വാസ പ്രകാരം ജീവിക്കുന്നവർക്ക് സംഖ്യാ ജ്യോതിഷത്തിലും വിശ്വാസമാണ്. നിങ്ങളുടെ ജനന തീയതി ഒന്ന് (1), പത്ത് (10), പത്തൊമ്പത് (19), ഇരുപത്തിയെട്ട് (28) എന്നിവയില്‍ ഒന്നാണെങ്കില്‍ ജനനസംഖ്യ ഒന്ന് (1) ആയിരിക്കും. ഒന്നിനെ ആദിത്യന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. 
 
ജനനസംഖ്യ ഒന്ന് ആയിരിക്കുന്നവര്‍ സംഖ്യയുടെ സ്ഥാനം പോലെ എല്ലായിടത്തും നേതൃസ്ഥാനം വഹിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവരെത്തേടി നേതൃപദവികള്‍ എത്തുകയും ചെയ്യും. എന്നാല്‍, സുഖ സൌകര്യങ്ങളാണ് ഇവരുടെ ദൌര്‍ബല്യം. ഇതിനായി കൈയയച്ച് ചെലവഴിക്കാന്‍ ഇവര്‍ക്ക് ഒരു മടിയും കാണില്ല.
 
പണം ധൂർത്തടിക്കുന്നതിലൂടെ കുടുംബത്തിൽ ചില പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എന്തു കാര്യവും തുറന്ന് പറയാന്‍ ധൈര്യം കാണിക്കുന്ന ഇക്കൂട്ടര്‍ ആരുടെയും പ്രീതിക്കായി തലകുനിക്കാന്‍ ഇഷ്ടപ്പെടില്ല. അതേസമയം, ശത്രുക്കളെ പോലും സ്വന്തം ഇംഗിതത്തിന് അനുസരിച്ച് മാറ്റിയെടുക്കാനും ഇവര്‍ക്ക് കഴിയും. 
 
ബുദ്ധികൂര്‍മ്മതയുള്ള ഇവര്‍ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ അപാരമായ കഴിവ് പ്രകടിപ്പിക്കും. ഇറങ്ങിത്തിരിക്കുന്ന കാര്യങ്ങള്‍ വിജയമാകാതെ വിശ്രമത്തിനു പോലും ഇവര്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല. 
 
ഈ ഗുണങ്ങള്‍ ജനനസംഖ്യ ഒന്നും സൂര്യന്റെ സ്വക്ഷേത്രത്തിലും (ചിങ്ങം രാശി: ജൂലൈ 21 - ഓഗസ്റ്റ് 20) സൂര്യന്റെ ഉച്ച രാശിയിലും (മാര്‍ച്ച് 21 - ഏപ്രില്‍ 20) പിറന്നവര്‍ക്ക് മാത്രമേ പൂര്‍ണമായും ലഭിക്കുകയുള്ളൂ. നീചരാശിയില്‍ പിറക്കുന്നവര്‍ക്ക് ഈ ഗുണം പ്രകടമായിരിക്കണമെന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article