8, 17, 26 തീയതികളില്‍ ജനിച്ചവര്‍ക്ക് നവംബര്‍

Webdunia
വാര്‍ത്താമാധ്യമരംഗത്ത്‌ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകും. തൊഴില്‍രംഗത്ത്‌ അഭിപ്രായവ്യത്യാസം ഉണ്ടാകും. വിദ്യാവിജയം. കലാരംഗത്ത്‌ ശോഭിക്കും. തൊഴില്‍മേഖലയിലെ കലഹം പരിഹരിക്കപ്പെടും.

പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. എന്തു ചെലവു ചെയ്തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള സ്നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും..

സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത് ഏതുതരത്തിലെങ്കിലും വസൂലാക്കും. ജേ-ാലിസ്ഥലത്ത് മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്. പൊതുവേ നല്ല സമയമാണിത്. മുന്‍കോപം നിയന്ത്രിക്കുക. മരുന്നു വാങ്ങാന്‍ ധാരാളം പണം ചെലവഴിക്കേണ്ടിവരും.