7, 16, 25 തീയതികളില്‍ ജനിച്ചവര്‍ക്ക് മേയ് 2008

Webdunia
ഏര്‍പ്പെടുന്ന ഏതുകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. പഴയ കടം വീട്ടും. സഹോദരീ സഹോദര സഹായം ലഭ്യമാകും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹത്തില്‍ സംബന്ധിക്കും. സന്താനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും.

ചില്ലറ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പൊതുവേ നല്ല ആഴ്ചയാണിത്‌. സ്വന്തത്തിലും ബന്ധത്തിലുമുള്ളവരോട്‌ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യും. അയല്‍ക്കാരോടുള്ള ബന്ധം മെച്ചപ്പെടും. ചുറ്റുപാടുകള്‍ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക്‌ മാതാപിതാകളുടെ ആശീര്‍വാദവും സഹായവും ഏതുകാര്യത്തിലും ലഭിക്കും.

ജോ‍ലിസ്ഥലത്ത്‌ മേലധികാരികളോട്‌ വിട്ടുവീഴ്ച ചെയ്‌തുപോകുന്നത്‌ നല്ലത്‌. വ്യാപാരത്തില്‍ ലഭിക്കാനുള്ള പഴയ ബാക്കികള്‍ ലഭിക്കും. പണമിടപാടുകളില്‍ നല്ല ആദായം ഉണ്ടാകും. കൂട്ടുതൊഴിലിലെ പങ്കാളികളില്‍ നിന്ന്‌ സഹകരണം ഉണ്ടാകും.