6, 15, 24 തീയതികളില്‍ ജനിച്ചവര്‍ക്ക് നവംബര്‍

Webdunia
ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. തൊഴില്‍സംബന്‌ധമായുണ്ടായ തര്‍ക്കം പരിഹരിക്കും. പൂര്‍വികഭൂമി ലഭ്യമാകും. കേസുകളില്‍ അനുകൂലമായ തീരുമാനം. സഹോദരങ്ങളില്‍നിന്ന്‌ ധനസഹായം.

പുതിയ ചിന്തകള്‍ ഉടലെടുക്കും. സഹോദര സഹായം ലഭിക്കും. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യും.ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക് പല ശുഭകാര്യങ്ങളും നടക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ ആലോചിക്കും.

കുലദൈവ പ്രാര്‍ത്ഥന നടത്തും. അയല്‍ക്കാരുമായി വിട്ടുവീഴ്ച ചെയ്ത് പോവുക. വ്യാപാരത്തില്‍ പുരോഗതി. പുതിയ കരാറുകളില്‍ ഏര്‍പ്പെടും. ആഡംബര ചെലവുകള്‍ കുറയ്ക്കുക. കൂട്ടുതൊഴിലിലെ പങ്കാളികളുമായി ഒത്തുപോവുക. ഉദ്യോഗത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും.