3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍ക്ക് ഏപ്രില്‍ 2008

Webdunia
സഹോദരങ്ങളില്‍നിന്ന്‌ സഹായം ലഭിക്കും. ഭൂമിസംബന്‌ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടം. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്‌ധം സ്ഥാപിക്കാന്‍ കഴിയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാക്‌ളേശം കൊണ്ട്‌ ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന്‌ സഹായം ലഭിക്കും.

രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഗുണകരമായ കാലം. ആരോപണങ്ങളെ അതിജീവിക്കും. കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്‌ധി.വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും.

പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌.കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വര്‍ദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങള്‍ കിട്ടും. കായിക മത്സരങ്ങളില്‍ പരാജയം. ദാമ്പത്യകലഹം പരിഹരിക്കപ്പെടും.