1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക് ജൂലൈ 2008

Webdunia
സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളും.കുഴപ്പങ്ങളെല്ലാം ഇല്ലാതാകും. ആരോഗ്യ നില തൃപ്‌തികരമായിരിക്കും. കടം സംബന്ധിച്ച പ്രശ്‌നങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരും. ഭാര്യാ-ഭര്‍തൃ ബന്ധം മെച്ചപ്പെടും.വാഹന പ്രശ്‌നങ്ങള്‍ ഇല്ലാതാകും. പെണ്‍കുട്ടികള്‍ നന്നായ പെരുമാറ്റം കാഴ്ചവയ്ക്കും.

വ്യാപാരത്തിലുള്ള എതിര്‍പ്പുകളെ ഇല്ലാതാക്കും. പറ്റുവരവ്‌ ഇടപാടുകള്‍ തീര്‍ക്കും.സഹപ്രവര്‍ത്തകര്‍ നല്ല സഹകരണം കാണിക്കും. ഈ ആഴ്ച പൊതുവേ നല്ലതാണ്‌. കുടുംബാംഗങ്ങളുമായി സ്‌നേഹത്തോടെ കഴിയും. ദാമ്പത്യ ബന്ധം മെച്ചപ്പെടും.

പലജോലികളും വളരെ വേഗം തീര്‍ക്കും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. പല ഇലക്‌ട്രോണിക്‌ സാധനങ്ങളും വാങ്ങും. ആര്‍ക്കും തന്നെ ജാ‍മ്യം നില്‍ക്കുകയോ സാക്ഷി പറയുകയോ ചെയ്യരുത്‌. മരാമത്ത്‌ പണികളില്‍ കൂടുതലായി ഏര്‍പ്പെടും. പൊതുവേ നല്ല മാസമാണിത്‌. വിദ്യാഭ്യാസ കാര്യങ്ങളുടെ പുരോഗതിക്കായി പലതും ചെയ്യും.