പേപ്പര്‍ റാപ്പ്‌ഡ് ചിക്കന്‍

തിങ്കള്‍, 17 ജൂണ്‍ 2013 (17:54 IST)
ചേര്‍ക്കേണ്ട ഇനങ്ങള്‍

കോഴിയുടെ എല്ലില്ലാത്ത മാംസം - 500 ഗ്രാം
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
മഷ്‌റൂം അരിഞ്ഞത്‌ - 5 എണ്ണം
സൃപിംഗ്‌ ഒണിയന്‍ അരിഞ്ഞത്‌ - 2 തണ്ട്‌
ഇഞ്ചി വലുത്‌ - 1 കഷണം
പാചക എണ്ണ - ആവശ്യത്തിന്‌
ഡാല്‍ഡ - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
വാക്സ്‌ പേപ്പര്‍ - ആവശ്യമുള്ളത്ര

പാകം ചെയ്യേണ്ട വിധം

മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും കോഴിയില്‍ പുരട്ടിവയ്ക്കുക. അല്‍പ്പം എണ്ണയൊഴിച്ച് കോഴി അടച്ചു വേവിച്ചെടുക്കുക. വാക്സ്‌ പേപ്പറില്‍ ഡാല്‍ഡ പുരട്ടി അതിന്‍റെ മധ്യത്ത്‌ മഷ്‌റൂമും ഇഞ്ചിയും ഒനിയനും അരിഞ്ഞതും വേവിച്ചു വച്ചിരിക്കുന്ന കോഴി കഷണങ്ങളും വയ്ക്കുക. പേപ്പര്‍ കോണോടുകോണായി മടക്കി ത്രികോണാകൃതിയിലാക്കി രണ്ട്‌ വശവും മടക്കി അരിക്‌ തുറന്നു പോകാതെ ഉള്ളിലാക്കി മടക്കുക. എണ്ണ ചൂടാക്കി അതിലിട്ടു വറുത്ത്‌ കോരുക.

വെബ്ദുനിയ വായിക്കുക