പൊറോട്ടയും ബീഫും ഇഷ്ടമല്ലേ? സിമ്പിളായി ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചിപ്പി പീലിപ്പോസ്
ബുധന്‍, 11 മാര്‍ച്ച് 2020 (15:04 IST)
ചപ്പാത്തിയും ബിഫ് ഫ്രൈയും എത്ര നല്ല കോമ്പിനേഷന്‍. പക്ഷേ ഉണ്ടാക്കാന്‍ മടിയാണെന്നു മാത്രം. മടിയൊന്നുമില്ലാതെ സിമ്പിളായി ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാമോ? പാചകം തുടങ്ങിക്കോളൂ. രുചികരമായ ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
ബീഫ്  - 1 1/2 കിലോ
ഡാല്‍ഡ - 3 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - 2 എണ്ണം
ഉള്ളി - 9 എണ്ണം
സവോള ചെറുത് - 2 എണ്ണം
ഇഞ്ചി - 2 കഷ്ണം
വറ്റല്‍ മുളക് -15
ഉപ്പ് - പാകത്തിന് 
 
പാകം ചെയ്യേണ്ട വിധം:
 
ബീഫ് വലിയ കഷ്ണങ്ങളാക്കിയ ശേഷം ഫോര്‍ക്കുപയോഗിച്ച് പരുവത്തിലാക്കുക. മൂന്നു ടേബിള്‍ സ്പൂണ്‍ സോയാസോസും ഒന്നര ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം. അതിനു ശേഷം വേവിക്കുക. ഉള്ളി, വെളുത്തുള്ളി, സവോള, ഇഞ്ചി എന്നിവ നീളത്തില്‍ അരിഞ്ഞതും വറ്റല്‍മുളകും ഡാല്‍ഡയില്‍ വഴറ്റി മൂക്കുമ്പോള്‍ ഇറച്ചിയിട്ടു വറുക്കുക. മൊരിയുമ്പോള്‍ വാങ്ങി ഉപയോഗിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article