ഒരു കാല്‍ പുതപ്പിനു പുറത്ത് വയ്ക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുമോ? വിദഗ്ദ്ധരുടെ ഉത്തരം ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

ശനി, 21 ജൂണ്‍ 2025 (17:37 IST)
നമ്മുടെ ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ നമ്മള്‍ എപ്പോഴും കൗതുകമുള്ളവരാണ്. രാത്രിയില്‍ പുതപ്പിന് പുറത്ത് ഒരു കാല്‍  തുറന്നുവെക്കുന്നത് നന്നായി ഉറങ്ങാന്‍ നന്നായി ഉറങ്ങാന്‍ സഹായിക്കുമെന്നത് നിങ്ങളില്‍ പലരും കേട്ടിട്ടുണ്ടാകും അതിന്റെ സത്യാവസ്ഥ എന്തെന്ന് നോക്കാം. ഒരു കാല്‍ പുതപ്പിനു പുറത്ത് വെച്ച് ഉറങ്ങുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. 
 
ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രത്യേക രക്തക്കുഴലുകള്‍ കാലുകളില്‍ കാണപ്പെടുന്നു. കാല്‍ തുറന്നിടുമ്പോള്‍, അത് അധിക ചൂട് പുറത്തുപോകാന്‍ അനുവദിക്കുന്നു അതുവഴി ശരീരത്തിന്റെ കോര്‍ താപനില കുറയ്ക്കുന്നു. ഇത് തലച്ചോറിനോട് ഉറങ്ങാന്‍ സമയമായി എന്ന് പറയുന്ന ഒരു സ്വാഭാവിക സിഗ്‌നലായി കണക്കാക്കുന്നു. 
 
ഉറക്കം ആഴമേറിയ ഘട്ടങ്ങളിലേക്ക് മാറുന്നതിന് ശരീരം ചെറുതായി തണുക്കേണ്ടതിനാല്‍ ഇത്തരം താപനില കുറയ്ക്കല്‍ നല്ലതാണ്. ഉറക്ക-ഉണര്‍വ് ചക്രത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്‍ ഉല്‍പാദനത്തെയും ഇത് സഹായിക്കുന്നു. ഇത് ചെറിയൊരു കാര്യമാണെങ്കിലും ശാസ്ത്രീയമായി പിന്തുണയ്ക്കുന്ന ഒരു ഉറക്ക ഹാക്കാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍