റീഡിംഗ് ഗ്ലാസുകളോട് വിട പറയാം? കാഴ്ച വീണ്ടെടുക്കാന്‍ കഴിയുന്ന ഐ ഡ്രോപ്പുകള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (19:14 IST)
ദീര്‍ഘദൃഷ്ടിയുള്ള ആളുകളെ സഹായിക്കുന്ന പ്രത്യേക ഐ ഡ്രോപ്പുകള്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ഇത് കണ്ണട ഉപയോഗിക്കുന്നത് ഉപേക്ഷിക്കാന്‍ സഹായിക്കും. കോപ്പന്‍ഹേഗനിലെ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാറ്ററാക്റ്റ് ആന്‍ഡ് റിഫ്രാക്റ്റീവ് സര്‍ജന്‍സില്‍ (ESCRS) അവതരിപ്പിച്ച ഒരു പുതിയ പഠനം കാണിക്കുന്നതനുസരിച്ച് ഈ തുള്ളിമരുന്ന് ഉപയോഗിച്ചതിന് ശേഷം ആളുകള്‍ക്ക് നേത്ര പരിശോധനാ ചാര്‍ട്ടുകളിലെ  വരികള്‍ വായിക്കാന്‍ കഴിയുമെന്നും രണ്ട് വര്‍ഷത്തേക്ക് പുരോഗതി നിലനിര്‍ത്താന്‍ കഴിയുമെന്നും ആണ്.
 
ആളുകളില്‍ സാധാരണമായ പ്രെസ്ബയോപ്പിയ എന്നത് ദീര്‍ഘദൃഷ്ടിയുടെ ഒരു രൂപമാണ്, ഇത് കണ്ണിന്റെ ലെന്‍സിന്റെ വഴക്കം കുറയുമ്പോള്‍ സംഭവിക്കുന്നു, ഇത് അടുത്തുള്ള വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗ്ലാസുകളോ ശസ്ത്രക്രിയയോ ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കും, പക്ഷേ പലരും കണ്ണട ധരിക്കുന്നത് ഒരു ശല്യമായാണ് കാണുന്നത്. 
 
എന്നാല്‍ എല്ലാവര്‍ക്കും ശസ്ത്രക്രിയയും താങ്ങാനാവില്ല. എന്നാല്‍ പുതിയ ഐ ഡ്രോപ്പ് ഇവയ്‌ക്കൊക്കെ ഒരു ലളിതമായ പരിഹാരം നല്‍കിയേക്കാം. ദി ഗാര്‍ഡിയനിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, പൈലോകാര്‍പൈന്‍, ഡൈക്ലോഫെനാക് എന്നിവ അടങ്ങിയ തുള്ളിമരുന്ന് ദിവസത്തില്‍ രണ്ടുതവണ വിതം ഉപയോഗിച്ച് 766 ആളുകളില്‍ ഈ പഠനം നടത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍