വൈകിട്ട് കുട്ടികൾ സ്കൂൾ വീട്ട് വരുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി വെയ്ക്കാൻ അമ്മമാർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പെട്ടന്നൊരു ദിവസം മുന്നറിയിപ്പൊന്നുമില്ലാതെ ചില അതിഥികൾ വീട്ടിലേക്ക് വന്നാലും പരിക്ഷിക്കാൻ പറ്റുന്ന ഒന്നാണ് ചെമ്മീൻ സമൂസ. നാലുമണി നേരത്ത് ചായയോടൊപ്പം കഴിക്കാന്‍ ഇതാ ഒരു ചെമ്മീന്‍ വിഭവം. ചെമ്മീന്‍ സമൂസ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.
ചേര്‍ക്കേണ്ടവ:
ചെമ്മീന്‍ വൃത്തിയാക്കിയത് അര കിലോ
പച്ചമുളക് 5 എണ്ണം
സവാള 2 എണ്ണം
ഇഞ്ചി ചതച്ചത് 1 കഷ്ണം
തക്കാളി അരിഞ്ഞത് 1 എണ്ണം
വെളുത്തുള്ളി ചതച്ചത് 1 അല്ലി
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
മല്ലിയില കുറച്ച്
മൈദ 250 ഗ്രാം
മസാലപ്പൊടി 1 നുള്ള്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
ഉണ്ടാക്കുന്ന വിധം:
സവാള തൊലി കളഞ്ഞ് നേര്‍മ്മയായി മുറിച്ച് കഴുകി ചെറുതായി അരിയുക. പിന്നീട് 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വറ്റിയെടുക്കുക. ശേഷം പച്ചമുളക്, സവാള, ഇഞ്ചി, തക്കാളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി, മല്ലിയില എന്നിവയും ചേര്‍ത്ത് ഇളക്കുക. ഇതില്‍ ചെമ്മീനും ചേര്‍ക്കുക. 5 മിനിറ്റ് ഇളക്കിയ ശേഷം താഴെ വയ്ക്കുക. പിന്നീട് ഉപ്പും വെള്ളവും ചേര്‍ത്ത് മൈദ കുഴച്ച് ചെറുനാരങ്ങാ വലിപ്പത്തില്‍ മാവെടുത്ത് നേര്‍മ്മയായി പരത്തിയെടുക്കണം. പരത്തിയെടുത്തത് നെടുകെ മുറിച്ച് അതില്‍ ഒരു വലിയ സ്പൂന്‍ ചെമ്മീന്‍ കൂട്ട് നിറച്ച ശേഷം മാവുകൊണ്ടുതന്നെ ഒട്ടിച്ച് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. ചൂടോടെ സോസിനോ, മല്ലിയില ചമ്മന്തിക്കോ ഒപ്പം വിളമ്പാം.