നല്ല നാടൻ അയലക്കറി ഉണ്ടാക്കാം

ചിപ്പി പീലിപ്പോസ്
ശനി, 22 ഫെബ്രുവരി 2020 (13:55 IST)
ഉച്ചയ്ക്ക് ചോറിനു കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള കറിയേതാണ്? അയല കറി ഉണ്ടെങ്കിൽ മറ്റൊന്നും നോക്കാതെ, വേറൊരു കറിയുമില്ലാതെ നമുക്ക് ചോറ് കഴിക്കാൻ പറ്റും. അത്തരത്തിൽ കിടിലൻ നാടൻ അയലക്കറി ഉണ്ടാക്കി നോക്കിയാലോ...
 
ചേരുവകള്‍:
 
അയല - എട്ടെണ്ണം
മല്ലിപ്പൊടി - നാല് ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരവിയത് - നാല് ടേബിള്‍ സ്പൂണ്‍
പുളി - ഒരു ചെറിയ ഉരുള
ഇഞ്ചി - ഒരു കഷണം
മുളക് - എട്ടെണ്ണം
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - പാകത്തിന്
ഉപ്പ് - പാകത്തിന്
 
പാകം ചെയ്യുന്ന വിധം:
 
അയല വൃത്തിയായി കഴുകിയെടുക്കുക. പച്ചമുളക്, ഇഞ്ചി, ചെറിയ ഉള്ളി എന്നിവ ഇട്ട് പാകത്തിന് ഉപ്പു ചേര്‍ത്ത് പുളി പിഴിഞ്ഞൊഴിച്ച് വേവിക്കുക. തേങ്ങ ചിരവിയതും, മല്ലിയും, മുളകും കൂടി വെളിച്ചെണ്ണയില്‍ വറുത്ത് അരച്ചെടുക്കുക. അയല തിളച്ചു കഴിയുമ്പോള്‍ ഇത് കറിയിലേക്ക് ഒഴിക്കുക. തുടര്‍ന്ന് ഒന്നു കൂടി തിളച്ചാല്‍ അയലക്കറി തയ്യാര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article