ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 കടന്നു. ഹുബൈ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം 114 പേര് കൂടി മരിച്ചതിനു പിന്നാലെയാണിത്. ഇറാനിലും ജപ്പാനിലും രണ്ടുപേർ വീതവും ദക്ഷിണകൊറിയയിലും ഹോങ് കോങ്ങിലും ഓരോപേർ വീതവും മരിച്ചു. ഇതോടെ ലോകത്ത് ഒട്ടാകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74,576 കടന്നു.