മട്ടണ്‍ ദോശ

ശനി, 11 മെയ് 2013 (14:57 IST)
നോണ്‍ വിഭവങ്ങള്‍ പ്രിയമുള്ളവര്‍ക്ക് ഇഷ്‌ടപ്പെടുന്നൊരു പ്രഭാത ഭക്ഷണം. ഇതാ മട്ടണ്‍ ദോശ.


ചേര്‍ക്കേണ്ട ഇനങ്ങള്‍

ആട്ടിറച്ചി കൊത്തിയരിഞ്ഞത് - 100 ഗ്രാം
ദോശമാവ് - 100 ഗ്രാം
സവാള നുറുക്കിയത് - 25 ഗ്രാം
ഇഞ്ചി അരിഞ്ഞത് - 5 ഗ്രാം
പച്ചമുളക് അരിഞ്ഞത് - 10 ഗ്രാം
തക്കാളി അരിഞ്ഞത് - 50 ഗ്രാം
കറിവേപ്പില അരിഞ്ഞത് - പാകത്തിന്
ഗരം മസാല - ഒരു നുള്ള്
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

അല്‍പ്പം എണ്ണയൊഴിച്ച് ഒരു ടീസ്പൂന്‍ വീതം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി ഇവ വഴറ്റുക. ഇതില്‍ അരിഞ്ഞ സവാള, തക്കാളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഗരം മസാല ഇവ ചേര്‍ത്തിളക്കുക. കൊത്തിയരിഞ്ഞ ഇറച്ചിയും ഉപ്പും ഇതില്‍ ചേര്‍ത്ത് വഴറ്റി വാങ്ങുക. ഫ്രൈയിംഗ് പാന്‍ ചൂടാക്കി ഒരു സ്പൂണ്‍ ദോശമാവ് ഒഴിച്ച് വഴറ്റിയ ഇറച്ചി മീതെ വിതറി ഇരുവശവും ചുട്ടെടുത്ത് ചൂടോടെ ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക