വെജിറ്റേറിയന്‍ വിരോധികള്‍ക്കും ദോശ കഴിക്കാം. ഇതാ മുട്ട ദോശ
ചേര്‍ക്കേണ്ട ഇനങ്ങള്‍
പച്ചരി - 500 ഗ്രാം ഉഴുന്ന് - 300 ഗ്രാം പഞ്ചസാര - ഒരു സ്പൂണ്‍ ഉപ്പ് - പാകത്തിന് മുട്ട - 6 എണ്ണം.
പാകം ചെയ്യേണ്ട വിധം
ഒന്നും രണ്ടും ചേരുവകള്‍ കുതിര്‍ത്തെടുത്ത് അരച്ചു കലക്കി പഞ്ചസാര ചേര്‍ത്തിളക്കുക. ഒരു പാത്രത്തില്‍ മുട്ട ഉടച്ചൊഴിച്ച് അടിച്ചു പതപ്പിച്ചു മാവില്‍ കലക്കുക. ആവശ്യത്തിന് ഉപ്പിട്ടിളക്കി വയ്ക്കുക. ദോശക്കല്ല് ചൂടായശേഷം കോരിയൊഴിച്ചു ചുട്ടെടുക്കുക.ചൂടോടെ കഴിക്കാം.