എഗ്ഗ്‌ പനീര്‍

ബുധന്‍, 19 ജൂണ്‍ 2013 (17:59 IST)
മുട്ട കറിവയ്ക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. മുട്ടയില്‍ നിന്നും വ്യത്യസ്തമായ കറി പ്രതീക്ഷിക്കുന്നവര്‍ക്ക്‌ പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ്‌ എഗ്ഗ്‌ പനീര്‍

ചേര്‍ക്കേണ്ട ഇനങ്ങള്‍

പനീര്‍ - 175 ഗ്രാം
മുട്ട പുഴുങ്ങിയത്‌ - രണ്ട്‌
സവാള - പകുതി
വെളുത്തുള്ളി - രണ്ട്‌ അല്ലി
തക്കാളി - ഒന്ന്‌
മുളക്‌ പൊടി - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌
ഗരം മസാല - അര ടീസ്പൂണ്‍
കുരുമുളക്പൊടി - 1/4 ടീസ്പൂണ്‍
മല്ലിയില, ഉപ്പ്‌ - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധം

ചെറിയ കഷണങ്ങളായി പനീര്‍ മുറിച്ചെടുത്ത്‌ എണ്ണയില്‍ വറുത്തെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ മൂന്ന്‌ മുതല്‍ അഞ്ച്‌ വരെയുള്ള ചേരുവകള്‍ അതില്‍ വഴറ്റുക. മുളക്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തിളക്കുക. ഒരു കപ്പ്‌ വെള്ളം ഒഴിച്ച്‌ നന്നായി തിളയ്ക്കുമ്പോള്‍ പനീര്‍ കഷണങ്ങളും മുട്ടയും, പാകത്തിന്‌ ഉപ്പും, കുരുമുളക്‌ പൊടിയും ചേര്‍ക്കുക. ചാര്‍ കുറുകുമ്പോള്‍ ഗരം മസാലപ്പൊടിയും ചേര്‍ത്തിളക്കി മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക