സൌദി അറേബ്യ: ഏഴ് പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളുടെ തല വെട്ടും
ചൊവ്വ, 5 മാര്‍ച്ച് 2013 (14:51 IST)
PRO
സായുധക്കവര്‍ച്ച നടത്തിയ കുറ്റത്തിന് സൗദ്യ അറേബ്യ പ്രായപൂര്‍ത്തിയാവാത്ത ഏഴു പേരുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നുവെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍്റര്‍നാഷണല്‍ അറിയിച്ചു.
2006ല്‍ നടത്തിയ സായുധ കവര്‍ച്ചയെത്തുടര്‍ന്ന് 2009ല്‍ ഏഴ് പേരെ വധശിക്ഷക്ക് വിധിച്ചത്. അബ്ദുള്ള രാജാവ് വധശിക്ഷ വിധി അംഗീകരിക്കുകയും ചെയ്തു. ദക്ഷിണ മേഖലയില്‍ നിന്നുള്ളവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട ഏഴു പേരും.
24 മണിക്കൂറും ഉറങ്ങാന്‍ സമ്മതിക്കാതെ നിര്‍ത്തി ഭക്ഷണവും വെള്ളവും നിഷേധിച്ചാണ് യുവാക്കളെക്കൊണ്ട് കുറ്റം മ്മതിപ്പിച്ചതെന്നും ബ്രിട്ടന്‍ ആസ്ഥാനമായ ആംനസ്റ്റി പറയുന്നു. 2011ല്‍ 82 പേരെ രാജ്യത്ത് വധശിക്ഷക്ക് വിധേയരാക്കിയിരുന്നു.