കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൌദിയില്‍. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തിയത്. സൌദി വിദേശകാര്യ മന്ത്രി സൌദ് അല്‍ ഫൈസല്‍ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണു ഖുര്‍ഷിദിന്റെ സന്ദര്‍ശനം.
സൌദിവല്‍ക്കരണത്തിന്റെ ഭാഗമായി ‘നിതാഖാത്ത്‘ നിയമം സൌദി കര്‍ശനമാക്കുന്നതിനിടെയാണ് ഖുര്‍ഷിദിന്റെ സന്ദര്‍ശനം. ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് പിരിച്ചുവിടല്‍ ഭീഷണിയില്‍ കഴിയുന്നത്. കേരളത്തില്‍ നിന്നുള്ളവരാണ് ഇവരില്‍ ഏറെയും. നിതാഖാത്തിലുള്ള ഇന്ത്യയുടെ ആശങ്ക സൌദി ഭരണകൂടത്തെ ഖുര്‍ഷിദ് അറിയിക്കും. സൌദി ഭരണാധികാരി അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തും. രാജാവിനുള്ള പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കത്ത് ഖുര്‍ഷിദ് കൈമാറും.
ഇന്ത്യ- സൌദി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും ഉണ്ടാകും.