കനേഡിയന്‍ മലയാളി അസ്സോസ്സിയേഷന്‍റെ ഈ വര്‍ഷത്തെ ഓണം രണ്ടായിരത്തിലേറെ പേരുടെ സാന്നിധ്യം കൊണ്ട് പ്രൗഡഗംഭീരമായി. വൈകുന്നേരം നാലു മണിക്ക് ആരംഭിച്ച ഓണസദ്യ കഫേറ്റെരിയായില്‍ രാത്രി 9 മണി വരെ നീണ്ടു.
PRO
PRO
ഓണസദ്യ തുടരുമ്പോള്‍ തന്നെ, രാജഗുരു രവീന്ദ്രന്‍ മാസ്റ്ററും 30 അംഗസംഘവും നടത്തിയ "കളരിപ്പയറ്റ്- കരാട്ടേ ഷോ", സി.എം.എ ബീറ്റ്സിന്‍റെ ഗാനമേള തുടങ്ങിയവ ആഡിറ്റോറിയത്തില്‍ അരങ്ങ് തകര്‍ത്തു. വൈകുന്നേരം 7 മണിക്ക് മാവേലിയേയും എഴുന്നെളളിച്ചുകൊണ്ടുളള പ്രദക്ഷിണം നടന്നു.
താലപ്പൊലിയും മുത്തുക്കുടകളുമേന്തി നൂറുകണക്കിന് സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും പ്രദക്ഷിണത്തില്‍
PRO
PRO
പങ്കെടുത്തു. ഹെഡ് ഓഫ് ചാന്‍സറി കോണ്‍സുല്‍ എം.പി.സിംഗ്, വൈസ് കോണ്‍സുല്‍ ആര്‍ വെങ്കിടേശന്‍, പനോരമ ഇന്ത്യ കോ-ചെയര്‍ കലാ പിളളാരസെട്ടി തുടങ്ങിയ വിശിഷ്ടാതിഥികളോടൊപ്പം മാവേലി നിലവിളക്ക് കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
PRO
PRO
നുപുര സ്കൂള്‍ ഓഫ് മ്യൂസിക്ക് ആന്‍ഡ് ഡാന്‍സ്, കലാകേന്ദ്ര ഡാന്‍സ് അക്കാദമി, ആദി ശങ്കര അക്കാദമി ഓഫ് പെര്‍ഫോമിംഗ് അര്‍ട്ട്സ്, തുടങ്ങിയ എല്ലാ മലയാളി ഡാന്‍സ് സ്കൂളുകളുടേയും ഡാന്‍സ് ടീച്ചര്‍മാരുടേയും കുട്ടികള്‍ ഭരതനാട്യം, മോഹിനിയാട്ടം, തമിഴ്- മലയാളം-ഹിന്ദി സിനിമാറ്റിക്ക്, ഫ്യൂഷന്‍, തില്ലാന, കഥക്, നൃത്ത്യഗണപതി, വന്ദേമാതിരം തുങ്ങിയ വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു.
PRO
PRO
സി.എം.എ കലാവേദിയുടെ വളളംകളി, ടോബിന്‍ തോമസിന്റെ നേതൃത്വത്തിലുളള യോര്‍ക്ക് യൂണിവേഴ്സിറ്റി ഡാന്‍സ് ടീമിന്‍റെ ഡാന്‍സ് മിക്സ്, ഹാമില്‍ട്ടണ്‍ മലയാളികള്‍ അവതരിപ്പിച്ച `തെയ്യം", റിചിന്‍ ജോയി അവതരിപ്പിച്ച കഥാപ്രസംഗം തുടങ്ങിയവ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
പെയിന്‍റിംഗ് മല്‍സരത്തില്‍ സംഗീത സജിമോന്‍ തോമസ് ഒന്നാം സമ്മാനവും ലിന്‍ഡാ ജോസഫ് രണ്ടാം സമ്മാനവും അതുല്യ അജിത്ത് മൂന്നാം
PRO
PRO
സമ്മാനവും നേടി.മുതിര്‍ന്നവര്‍ക്കുളള സമ്മാനം ജയിംസ് ചെമ്പാലില്‍ നേടി. ഏറ്റവും നല്ല കേരളവേഷത്തിന് മുതിര്‍ന്നവര്‍ക്കുളള അവാര്‍ഡിന് തോമസ് ജോസഫും ഗ്രേസി സെബാസ്റ്റ്യനും കുട്ടികള്‍ക്കുളള അവാര്‍ഡിന് സൈമണ്‍ പോപ്പിയും, മാളവിക പെങ്ങട്ടും അര്‍ഹരായി. വിജയികള്‍ക്കുളള സമ്മാനങ്ങള്‍ അഡ്മിറല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രസിഡന്റ് ടോം വര്‍ഗീസ് വിതരണം ചെയ്തു.
PRO
PRO
മദ്രാസ് പാലസ് ഒരുക്കിയ ഓണസദ്യ കനേഡിയന്‍ മലയാളികള്‍ കൊതിയൂറും സ്വാദോടെയാണ് ആസ്വദിച്ചത്. സി.എം.എ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഉദ്ഘാടനം കോണ്‍സുല്‍ എം.പി സിംഗ് നിര്‍വ്വഹിച്ചു.
അടുത്ത വര്‍ഷം സെപ്റ്റംബര്‍ 5 ന് 5000 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാളില്‍ കനേഡിയന്‍ മലയാളി അസ്സോസ്സിയേഷന്റെ പത്താം വാര്‍ഷികവും ഓണാഘോഷവും സംയുക്തമായി നടത്തുന്നതാണെന്ന് എന്‍റര്‍റ്റൈന്‍മെന്‍റ് കണ്‍വീനര്‍ തോമസ് തോമസ് അറിയിച്ചു.
ഈ വര്‍ഷത്തെ ഓണത്തിനുളള ഇല സ്പോണ്‍സര്‍ ചെയ്തത് കോക്കനട്ട് ഗ്രോവ് ഫുഡ്സിനുവേണ്ടി ടോമി കൊക്കാട്ട് ആണ്. അഡ്മിറല്‍ ട്രാവല്‍സ്, ബോള്‍ഗാട്ടി ഡെക്കര്‍, ബി ആന്‍ഡ് ബി അലാറം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാസില്‍മോര്‍ ഫാര്‍മസി, എച്ച്.എല്‍.സി കൃഷ്ണമേനോന്‍, ഡീയോള്‍ ലോ ഓഫീസ്, കാവേരി സൂപ്പര്‍ മാര്‍ക്കറ്റ്, മദ്രാസ് പാലസ്, ന്യൂവെഞ്ച്വര്‍ റിയാല്‍റ്റി, ഫ്യൂച്ചര്‍ ഗ്രൂപ്പ്, സെന്‍റം മോര്‍ട്ട്ഗേജ്, ഫാമിലി ഓപ്റ്റിക്കല്‍സ്, ബ്രിസ്റ്റോള്‍ ദന്തല്‍ ക്ലിനിക്ക്, റോയല്‍ കേരള, യൂണിഗ്ലോബ്, ഫ്രണ്ട്സ് ആട്ടോ, ടി.ഡി. ബാങ്ക്, ഇന്ത്യാ ടൂറിസം തുടങ്ങിയവരോടൊപ്പം വലിയൊരു നിരയാണ് ഈ വര്‍ഷം ഓണാഘോഷത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പിന് രംഗത്തെത്തിയത്.
പ്രസിഡന്‍റ് ജേക്കബ് വര്‍ഗീസ് സ്വാഗതവും സെക്രട്ടറി രാജീവ് ഡി പിളള കൃതജ്ഞതയും പറഞ്ഞു.