ഒമാനില്‍ 321 പേര്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്നു

Webdunia
ബുധന്‍, 19 ജൂണ്‍ 2013 (18:09 IST)
WD
WD
ഒമാനില്‍ 321 പേര്‍ തൊഴില്‍നിയമം ലംഘിക്കുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍നിയമം ലംഘിച്ച് അനധികൃതമായി തൊഴിലെടുക്കന്നവരെ കണ്ടെത്താന്‍ ഒമാന്‍ മാനവശേഷി മന്ത്രാലയം നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഇത് വ്യക്തമായത്.

2013 ഏപ്രില്‍ 9-നും 15-നും ഇടയില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. 321 പേരില്‍ 269 പേര്‍ വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ബാക്കിയുള്ളവര്‍ ഫാമിലെ ജോലിക്കാരും വീട്ടുവേലക്കാരുമാണ്. എന്നാല്‍, അന്വേഷണ പട്ടിക പ്രകാരം കണ്ടെത്തിയ 151 പേരില്‍ 114 പേര്‍ ഒളിവിലാണ്. ബാക്കിയുള്ളവര്‍ മതിയായ രേഖകള്‍ ഇല്ലാത്തവരുമാണ്.

മസ്‌കറ്റ് ഗവര്‍ണറേറ്റ് സാക്ഷ്യപ്പെടുത്തിയ പ്രകാരം ഒമാനിലെ വടക്ക് കിഴക്ക് ബത്തീനയില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് തൊഴില്‍നിയമ ലംഘനത്തില്‍ കൂടുതല്‍ പേര്‍ പിടിക്കപ്പെട്ടത്.