ഒരു ഇസ്രയേല്‍ ഓണക്കാഴ്ച!

ശനി, 8 ഒക്‌ടോബര്‍ 2011 (16:01 IST)
PRO
കേരളം വിട്ടാലും ഓണം മറക്കുന്നവരല്ല മലയാളികള്‍. അതിനുതെളിവാണ് മലയാളം വെബ്‌ദുനിയ അവതരിപ്പിച്ച ‘പ്രവാസി ഓണം’ എന്ന ആശയത്തിന് ലഭിച്ച മികച്ച പ്രതികരണം. ‘പ്രവാസി ഓണം’ സംബന്ധിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലധികം കുറിപ്പുകളും ചിത്രങ്ങളുമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അവയില്‍ നിന്നും തെരഞ്ഞെടുത്തവ അവതരിപ്പിക്കുന്നു...

അടുത്ത പേജില്‍ - ഒരു ഇസ്രയേല്‍ ഓണക്കാഴ്ച!

PRO
ബെര്‍ - ഷേവ: ഇസ്രയേലില്‍ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കുന്ന മലയാളികള്‍ വിവിധ ആഘോഷ പരിപാടികളോടെ ഓണം കൊണ്ടാടി. ഇസ്രയേലി മലയാളി അസോസിയേഷ‍(ഇമ)ന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

കേരളത്തനിമയോടെ, തിരുവാതിരയും ഒപ്പനയും ഓണ മത്സരങ്ങളും എല്ലാം ചേര്‍ന്ന് ജന്മനാടിന്‍റെ ഓര്‍മ്മ ഉണര്‍ത്തി. പാലാ സ്വദേശിയായ ജോസ് ആണ് മഹാബലി വേഷം കെട്ടിയത്. ഈ മഹാബലി ഇസ്രയേലികളില്‍ കൌതുകമുണര്‍ത്തി.

സാംസ്കാരിക സമ്മേളനത്തില്‍ ഇമ പ്രസിഡന്റ്‌ റോയി തോമസ്‌ അധ്യക്ഷത വഹിച്ചു. ഇമ സ്ഥാപക പ്രസിഡന്റ്‌ റോബര്‍ട്ട് പെരുമാട്ടിക്കുന്നേല്‍ ഓണസന്ദേശം നല്‍കി. സാജു നെടുങ്കണ്ടം, മിനി ജെയിംസ്‌, ജോബിന്‍സ് കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സാംസ്കാരിക സമ്മേളനത്തിനു ശേഷം ഓണസദ്യയും ഉണ്ടായിരുന്നു. തുടര്‍ന്ന് ദേശീയഗാനത്തോടെ ഇസ്രയേലിലെ ഈ വര്‍ഷത്തെ ഓണാഘോഷം കൊടിയിറങ്ങി.

വെബ്ദുനിയ വായിക്കുക