ക്രഞ്ച് കോഫി ചോക്ലേറ്റ് കുക്കീസ്

വലിപ്പമുള്ള ഒരു പാത്രത്തില്‍ ക്രീം ബട്ടറും പഞ്ചസാരയും ചേര്‍ത്ത് ഇലക്‌ട്രിക് മിക്സറില്‍ നന്നായി അടിച്ചെടുക്കുക. അല്‍‌പം മുട്ടയുടെ വെള്ളയും ചേര്‍ത്ത് മിശ്രിതമാകുന്നതു വരെ വീണ്ടും നന്നായി അടിക്കുക. തുടര്‍ന്ന് അരിച്ചെടുത്ത കൊക്കോ പൊടിയും തരി രൂ‍പത്തിലുള്ള ബേക്കിംഗ് പൌഡറും മിശ്രിതത്തിലേക്ക് ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക.

ഒപ്പം മിശ്രിതത്തിന്‍റെ കട്ടി കൂടുതലാകുന്നില്ലെന്ന് ഇടയ്ക്കിടെ പരിശോധിക്കണം. കട്ടി കൂടുന്നതായി തോന്നുമ്പോള്‍ അല്‍‌പം വെള്ളം ഒഴിച്ച് മയപ്പെടുത്തുക. തുടര്‍ന്ന് കുക്കി ബേക്കിംഗ് ഷീറ്റില്‍ എണ്ണ പുരട്ടിയ ശേഷം മിശ്രിതം ഉരുട്ടിയെടുത്ത് ഷീറ്റിലേക്ക് വയ്ക്കുക. എന്തെങ്കിലും കട്ടിയുള്ള പദാര്‍ത്ഥം ഉപയോഗിച്ച് ചെറുതായി പരത്തിയെടുക്കുക.

ഇനി മിശ്രിതം ഓവനില്‍ എടുത്ത് 350 ഡിഗ്രി സെല്‍‌ഷ്യസ് ചൂടില്‍ 20 മിനിട്ടോ‍ളം സമയം കൊണ്ട് ബേക്ക് ചെയ്തെടുക്കുക. മിശ്രിതം ഓവനിലേക്ക് എടുക്കും മുന്‍പ് ഓവന്‍ ചൂടായെന്ന് ഉറപ്പു വരുത്തണം. ചൂടാക്കിയ മിശ്രിതത്തിന്‍റെ മുകളില്‍ നേര്‍ത്ത ബാഹ്യപടലം രൂപപ്പെട്ടിട്ടുണ്ടോ എന്ന് തൊട്ടു നോക്കി പരിശോധിക്കുക. നന്നായി വരണ്ടു കഴിഞ്ഞെങ്കില്‍ ഈ പരീക്ഷണം ഒരു കത്തി ഉപയോഗിച്ചും നടത്താവുന്നതാണ്. മേല്‍‌പടലം രൂപപ്പെട്ട് മിശ്രിതം നന്നായി പാകമായി എന്ന് ഉറപ്പായാല്‍ കഷണങ്ങളാക്കി ഉപയോഗിക്കുക.

വെബ്ദുനിയ വായിക്കുക