കോഫി കേക്ക് വിത്ത് ക്രീം

ചേര്‍ക്കേണ്ടവ

മുട്ട - 3 എണ്ണം
പുളിച്ച ക്രീം- 1 കപ്പ്
പഞ്ചസാര 11/2 കപ്പ്
കാപ്പി പൊടി- 1 കപ്പ്
ബേക്കിംഗ് പൌഡര്‍- 2 ടീ സ്പൂണ്‍
തവിട്ടു നിറമുള്ള പഞ്ചസാര- 1/4 കപ്പ്
തണുപ്പിച്ച് കഷണമാക്കിയ വെണ്ണ- 4 ടീ സ്പൂണ്‍

പാകപ്പെടുത്തുന്ന രീതി

മുട്ടയുടെ വെള്ള നന്നായി പതയുന്നത് വരെ അടിച്ചെടുക്കുക. പഞ്ചസാര ചേര്‍ത്തും പിന്നീട് പുളിച്ച ക്രീം ചേര്‍ത്തും നന്നായി മിശ്രിതമാകുന്നതുവരെ വീണ്ടും അടിക്കുക. മറ്റ് കേക്കുകള്‍ ഉണ്ടാക്കുന്നതുപോലെ തന്നെ പൊടിയും ബേക്കിംഗ് പൌഡറും ബേക്കിംഗ് സോഡയും മുട്ട മിശ്രിതത്തിലേക്ക് ചേര്‍ക്കുക. അരക്കപ്പ് പൊടി, കാല്‍ കപ്പ് തവിട്ട് നിറമുള്ള പഞ്ചസാര‍, തണുപ്പിച്ച വെണ്ണ എന്നിവ ഒരു പാകത്തിലെത്തുന്നത് വരെ നന്നായി മിക്സറില്‍ ഇട്ട് അടിച്ചെടുക്കുക.

ഒരു കേക്ക് പാന്‍ എടുത്ത് അതില്‍ എണ്ണ പുരട്ടി ചൂടാക്കുക. അതിലേക്ക് മിശ്രിതം ഇട്ട് 20 മിനിട്ട് ചൂടാക്കുക. ശേഷം തണുപ്പിച്ച് കഷണങ്ങളാക്കി എടുത്ത് കഴിക്കുക.

വെബ്ദുനിയ വായിക്കുക