എസ്പ്രെസോ സര്‍ബത്ത്

ചേര്‍ക്കേണ്ടവ

8 ടേബിള്‍ സ്പൂണ്‍ പൊടിച്ച കാപ്പി
4 ടേബിള്‍ സ്പൂണ്‍ തവിട്ട് നിറമുള്ള പഞ്ചസാര
ഒരു ക്വാര്‍ട്ട് തിളപ്പിച്ച വെള്ളം
ഒരു കപ്പ് ഇളക്കിയ ക്രീം
കൊക്കോ പൊടി

പാകപ്പെടുത്തുന്ന രീതി
കാപ്പിപ്പൊടിയും തവിട്ട് നിറമുള്ള പഞ്ചസാരയും നന്നായി ഇളക്കുക. ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിക്കുക. പിന്നീട് മിശ്രിതം തണുപ്പിച്ച ശേഷം അരിച്ചെടുക്കുക. തുടര്‍ന്ന് നാല് മണിക്കൂര്‍ നേരം നന്നായി തണുപ്പിച്ചെടുക്കുക. ശേഷം പുറത്തെടുത്ത് ഗ്ലാസുകളിലാക്കി മുകളില്‍ ക്രീമും കൊക്കോ പൊടിയും വിതറി കഴിക്കാം.

വെബ്ദുനിയ വായിക്കുക