വിമാനത്താവള നിര്‍മാണത്തിനു വേണ്ടി കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകർ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. സംഭവത്തില്‍ പൊലീസുകാരടക്കം ഏതാനു പേര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുണ്ട്.
കുടാതെ സമരക്കാര്‍ മൂന്ന് പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. താനെ ബദ്‌ലാപുര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയ സമരക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ചു. ഉപേക്ഷിക്കപ്പെട്ട ഒരു വ്യോമതാവളം ഉള്‍പ്പെടുന്ന പ്രദേശത്ത് പുതിയ വിമാനാത്താവളം നിര്‍മിക്കുന്നതിനായി കര്‍ഷകരെ ഒഴിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദേശത്തെ കര്‍ഷകര്‍ സമരവുമായി രംഗത്തെത്തിയത്. തലമുറകളായി തങ്ങള്‍ കൃഷിചെയ്യുന്ന ഭൂമിയാണിതെന്നാണ് കര്‍ഷകരുടെ വാദം.