യുദ്ധത്തിൽ ‘മൈസുരു റോക്കറ്റുകൾ’ ഉപയോഗിച്ച അദ്ദേഹം വികസനകാര്യത്തിൽ മുമ്പേ നടന്നു. മൈസുരു റോക്കറ്റുകളുടെ സാങ്കേതികവിദ്യ പിന്നീട് യൂറോപ്യന്മാർ സ്വീകരിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. കർണാടക നിയമസഭയുടെ (വിധാന്‍ സൗധ) വജ്ര ജൂബിലി ആഘോഷത്തിൽ സംയുക്ത സെഷനിലാണു രാഷ്ട്രപതിയുടെ പരാമർശം.