പ്ലാസ്‌റ്റിക്‌ ബാഗുകള്‍ക്ക് പൂര്‍ണ നിരോധനം; കൈവശം വയ്ക്കുന്നവര്‍ക്ക് 500 രൂപ പിഴ

തിങ്കള്‍, 9 മെയ് 2016 (14:26 IST)
ബംഗുളൂരു നഗരത്തില്‍ യാത്രക്കാര്‍ ഇനി പ്ലാസ്‌റ്റിക്‌ ബാഗ്‌ കൈവശം വച്ചാല്‍ 500 രൂപ പിഴയൊടുക്കേണ്ടി വരും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ആയിരം രൂപയിലെത്തും. ഇതിന്പുറമെ പ്ലാസ്‌റ്റിക്‌ ബാഗുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് അഞ്ച്‌ ലക്ഷമാണ്‌ പിഴയൊടുക്കേണ്ടി വരിക.
 
ബംഗുളൂര്‍ നഗരത്തെ പ്ലാസ്‌റ്റിക്‌ വിമുക്തമാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ്‌ ഇത്തരത്തിലൊരു നീക്കം‌. 2015 ജനുവരിയിലാണ്‌ ഐ ടി നഗരമായ ബംഗുളൂരുവിനെ പ്ലാസ്‌റ്റിക്‌ ഫ്രീ ആക്കുമെന്ന്‌ സിദ്ധരാമയ്യ പ്രഖ്യാപിച്ചത്‌. എന്നാല്‍, സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെല്ലാം വന്‍പരാജയമായിരുന്നു. ഇതേത്തുടര്‍ന്നാണ് കടുത്ത തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. 
 
പ്ലാസ്റ്റിക്ക് ബാഗിന് പുറമെ പ്ലാസ്‌റ്റിക്‌ ബാനറുകള്‍, ഫ്‌ളക്‌സുകള്‍, തെര്‍മോക്കോള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവക്കെല്ലാം ബംഗളൂരുവില്‍ നിരോധനമുണ്ട്‌.

വെബ്ദുനിയ വായിക്കുക