'ഞാൻ വീട്ടിലിരുന്നാൽ ശരിയാകില്ല, ജോലിയേക്കാൾ വലുതല്ല നദിയിലെ കുത്തൊഴുക്ക്’ - പുഴ നീന്തിക്കയറി അധ്യാപിക

വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (16:02 IST)
ചെറിയ ഒരു മഴ വരുമ്പോഴേക്കും ലീവെടുത്ത് വീട്ടിലിരിക്കുന്ന വിദ്യാർത്ഥികളും അധ്യാപകരും കണ്ടുപടിക്കേണ്ടതാണ് ബിനോദിനിയെന്ന 49കാരിയായ അധ്യാപികയെ. മഴക്കാലത്ത്, കുത്തിയൊലിക്കുന്ന പുഴയും നീന്തിക്കയറി സ്കൂളിൽ പോകുന്ന ബിനോദിനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.  
 
കഴിഞ്ഞ 11 വർഷത്തോളമായി ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ രത്തിയപാല പ്രൈമറി സ്കൂളിൽ ബിനോദിനി സമൽ ജോലി ചെയ്യുന്നു. 2008 മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയാണ് ബിനോദിനി. മഴക്കാലത്ത് എല്ലാ ദിവസവും കുത്തിയൊഴുകുന്ന സപുവ നദിയെ മുറിച്ചു കടക്കാതെ ബിനോദിനിക്ക് സ്കൂളിൽ എത്താൻ കഴിയില്ല. ഇത് നീന്തിക്കയറിയാണ് ഇവർ സ്കൂളിലെത്തുന്നത്. 
 
“എന്നെ സംബന്ധിച്ചിടത്തോളം ജോലി മറ്റെന്തിനെക്കാളും പ്രധാനമാണ്. ഞാൻ വീട്ടിൽ ഇരുന്നാൽ എന്തുചെയ്യും.”- ബിനോദിനി ചോദിക്കുന്നു. രണ്ട് ദിവസം മുമ്പ് കഴുത്ത് മുട്ടെ വെള്ളത്തിൽ നദിയിലൂടെ ബിനോദിനി നീന്തുന്ന ഫോട്ടോകൾ ഫേസ്ബുക്കിൽ വൈറലായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍