രാജ്യത്ത് അങ്ങിങ്ങ് ഭൂചലനം. ഗുവാഹത്തി, കൊല്‍ക്കത്ത, പട്‌ന നഗരങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഹാറിലുമാണ് പ്രധാനമായും ഭൂചലനമുണ്ടായത്. പ്രഭവകേന്ദ്രം മ്യാന്‍മര്‍ ആണ്. റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും കുലുങ്ങി. ത്രിപുര, നാഗാലാന്‍ഡ് തുടങ്ങിയ ഇടങ്ങളിലും ഭൂചലനമുണ്ടായി.
കൊല്‍ക്കത്തയിലാണ് ഏറ്റവും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. കൊല്‍ക്കത്തയില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മ്യാന്‍മറിനോട് അടുത്ത് നില്‍ക്കുന്ന സംസ്ഥാനങ്ങളിലാണ് ഭൂചലനം കാര്യമായി ബാധിച്ചത്. ബര്‍മ്മയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തി എന്നതുകൊണ്ടുതന്നെ സാമാന്യം വലിയ ഭൂചലനം തന്നെയാണ് നടന്നിരിക്കുന്നത്.