ഒരു കിലോ പഞ്ചസാരയ്ക്ക് 200 രൂപ, ഉപ്പിന് 150 രൂപ; ഇത്രയും വില എവിടെയെന്നല്ലേ ? മറ്റെവിടെയുമല്ല, നമ്മുടെ ഇന്ത്യയില്‍ !

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (14:49 IST)
അരുണാചല്‍പ്രദേശിലെ ഇന്ത്യാ-മ്യാന്മാര്‍ അതിര്‍ത്തിയില്‍ വിജയനഗര്‍ എന്ന ഒരു ഗ്രാമമുണ്ട്. ആ ഗ്രാമവാസികള്‍ക്ക് ഒരു കിലോ പഞ്ചസാര ലഭിക്കാൻ നൽകേണ്ടത് 200 രൂപ. പഞ്ചസാരയ്ക്ക് പുറമെ ഒരു കിലോ ഉപ്പിന് നല്‍കേണ്ടതോ 150 രൂപയും. വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ ? ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ അവസ്ഥയാണിത്. 
 
വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലെത്താൻ ഏഴ് മുതൽ പത്ത് ദിവസമെങ്കിലും എടുക്കും. 1961ൽ മേജർ ജനറൽ എഎസ് ഗൗര്യയുടെ നേതൃത്വത്തിൽ ആസാം റൈഫിൾസാണ് ഈ ഗ്രാമം കണ്ടുപിടിക്കുന്നത്. 8000 സ്ക്വയർ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ പ്രദേശത്ത് ആകെ 300 കുടുംബങ്ങളാണ് താമസിക്കുന്നത്. 
 
ഇവിടുത്തെ ജീവിത നിലവാരവും വളരെയേറെ മോശമാണ്. നിത്യോപയോഗ സാധനങ്ങൾ പോലും ലഭിക്കുവാൻ ഇവര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെല്ലാം ഇനിയും ഏറെ മെച്ചപ്പെടുവാൻ ഉണ്ട്. ഇവിടെ നിരവധിപ്പേർ സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരാണ്. എന്നാൽ ഇവർക്കു പോലും ഒരു കിലോ പഞ്ചസാരയ്ക്കും ഉപ്പിനും നൽകേണ്ടത് വൻ വിലയാണ്.
Next Article