എല്ലാ മതവിശ്വാസികളും വളരെയേറെ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഒരു നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസികളും അവിശ്വാസികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാ വിഭാഗത്തിൽപ്പെട്ട മനുഷ്യരും ഇവിടെ ഒരുമയോടെ ജീവിക്കുന്നതിൽ അഭിമാനമുണ്ടെന്നും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാതി’ ലൂടെ മോദി പറഞ്ഞു. രാജ്യത്തു റമസാൻ വ്രതമനുഷ്ഠിക്കുന്ന വിശ്വാസിസമൂഹത്തിന് മോദി ആശംസകള്‍ നേര്‍ന്നു.
സുരക്ഷിതമേഖലയിൽനിന്നും പുറത്തുകടന്ന നിരവധി യുവാക്കൾ തന്നോടു ജീവിതാനുഭവം പങ്കിടാറുണ്ട്. അതില്‍ തനിക്ക് വളരെ സന്തോഷമുണ്ട്. സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് അറിയുന്നതിനായി യുവാക്കൾ തയാറാവുന്നതിലും മോദി സന്തോഷം പങ്കുവച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതാണു രാജ്യത്തിന്റെ പാരമ്പര്യം. ഭാവി തലമുറയ്ക്കുവേണ്ടി നമ്മളും പ്രകൃതിയോടു കരുതൽകാണിക്കണം. ഈ മൺസൂണിൽ രാജ്യമാകെ വൃക്ഷത്തൈകൾ നടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.