എസ്ബിഐ ഇടപാടുകാര്‍ ശ്രദ്ധിക്കുക... എടിഎം, മൊബൈൽ ബാങ്കിങ് സേവനങ്ങള്‍ രാത്രിയോടെ തടസപ്പെടും?

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (10:55 IST)
ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ 11.30 വരെ എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റർനെറ്റ് മൊബൈൽ ബാങ്കിങ് ഇന്ന് രാത്രി തടസ്സപ്പെടും. ഇന്ന് രാത്രി 11.15 മുതൽ നാളെ രാവിലെ ആറു വരെ എസ്ബിഐ ഇടപാടുകള്‍ ഒന്നും നടക്കില്ല. എസ്ബിടിയുടെയും എസ്ബിഐയുടെ ലയനം നടക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ഇടപാടുകള്‍ ഒന്നും തന്നെ നടക്കാതത്.
 
എസ്ബിടിയുടെയും എസ്ബിഐയുടെ ലയനം നടന്നതിന്റെ ഭാഗമായി ഇടപാടുകാരുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും എസ്ബിഐയുടെ കംപ്യൂട്ടർ ശൃംഖലയിലേക്ക് കൈമാറുന്ന പ്രവൃത്തി ഇന്നും നാളെയുമായി നടക്കകയാണ്. അതുകൊണ്ട്  ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ 11.30 വരെ ഇടപാട് നിർത്തിവയ്ക്കുന്നത്.
Next Article