അവിഹിതബന്ധത്തിനുവേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (12:16 IST)
അവിഹിതബന്ധത്തിനുവേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍. ബിഹാറിലെ പൂര്‍ണിയ ജില്ലയിലാണ് സംഭവം നടന്നത്. ലളിത ദേവി, കുനാല്‍ കിഷോര്‍ ഭാരതി എന്നിവരാണ് പൊലീസ് പിടിയിലായത്. 
 
ലളിതയുടെ ഭര്‍ത്താവ് നിരഞ്ജന്‍ മണ്ഡല്‍ കൊല്ലപ്പെട്ട കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ലളിതയുടെ വീടിനടുത്താണ് കുനാലിന്റെ താമസം. ഇവിടെവെച്ചാണ് ഇവര്‍ പ്രണയത്തിലായതെന്ന് പൊലീസ് പറഞ്ഞു.
 
രണ്ടു കുട്ടികളുടെ അമ്മകൂടിയാണ് ലളിത. പത്തുവര്‍ഷമായി ലളിതയും മണ്ഡലും വിവാഹിതരായിട്ട്. ഒരു വര്‍ഷത്തോളമായി ലളിത കുനാലുമായി പ്രണയത്തിലാണ്. ഇതിനെ മണ്ഡല്‍ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Next Article