അയോധ്യയിലെ രാമപ്രതിഷ്ട ചടങ്ങ് നടക്കുന്ന ദിവസം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാസാഹാരം ഡെലിവറി ചെയ്യുന്നതില്‍ വിലക്കുണ്ടായിരുന്നതായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റൊ. സമൂഹമാധ്യമമായ എക്‌സില്‍ കഴിഞ്ഞ ദിവസം നിരവധി പേരാണ് മാംസാഹാരം സൊമാറ്റോ വഴി ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പ്രാണ്‍ പ്രതിഷ്ടാ ദിവസം മാംസാഹാരം ഡെലിവറി ചെയ്യുന്നതില്‍ വിലക്കുണ്ടായിരുന്നതായി സൊമാറ്റോ വ്യക്തമാക്കിയത്.
ഇത് സംബന്ധിച്ച് ഉത്തര്‍പ്രദേശ്,അസ്സം,ഛത്തിസ്ഗഡ്,മധ്യപ്രദേശ്,രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നും തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നുവെന്ന് സൊമാറ്റോ സമൂഹമാധ്യങ്ങളിലൂടെ വ്യക്തമാക്കി. ജനുവരി 22ന് ഉത്തര്‍പ്രദേശിലെ റസ്‌റ്റോറന്റുകളില്‍ സസ്യാഹാരം മാത്രമെ വിളമ്പാവു എന്ന് നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന്റെ തലവന്‍ വരുണ്‍ ഖേറ അറിയിച്ചിരുന്നു. ഇന്നേ ദിവസം പല സംസ്ഥാനങ്ങളിലെയും ഇറച്ചിക്കടകള്‍ അടച്ചിട്ട നിലയിലായിരുന്നു. പല സംസ്ഥാനങ്ങളിലും പ്രാണ്‍ പ്രതിഷ്ടാ ചടങ്ങിന്റെ ദിവസം െ്രെഡ ഡേ ആയും ആചരിച്ചിരുന്നു.