ഏതാനും ആഴ്ചയ്ക്കകം ഈ സംവിധാനം ഇന്ത്യയില്‍ ലഭ്യമാകുമെന്ന് യൂട്യൂബ് എക്സിക്യൂട്ടീവ് സീസര്‍ സെന്‍ഗുപ്ത പറഞ്ഞു.ഇന്ത്യയില്‍ യുട്യൂബിനുള്ള ജനപ്രിയത കണക്കിലെടുത്താണ് ഈ സൌകര്യം ഒരുക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് ഈ സംവിധാനം ലഭ്യമാകുക.
ഇതിലൂടെ ഒരിക്കല്‍ യൂട്യൂബില്‍ നിന്നും സേവ് ചെയ്ത വീഡിയോകള്‍ പിന്നീടെപ്പോള്‍ വേണമെങ്കിലും കാണാമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇതിന് ഡാറ്റാ കണക്ഷന് ആവശ്യമില്ല.നിലവില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ യുട്യൂബിലെ വീഡിയോകള്‍ കാണാന്‍ സാധിക്കില്ല.