കൗമാരക്കാരനെ ട്യൂഷന്‍ അധ്യാപിക പീഡിപ്പിച്ചു

Webdunia
തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (11:12 IST)
കൗമാരക്കാരനായ വിദ്യാര്‍ഥിയെ 31 കാരിയായ ട്യൂഷന്‍ അധ്യാപിക മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പിതാവിന്റെ ഉടമസ്‌ഥതയിലുളള വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന 14 കാരനെയാണ്‌ യുവതി പീഡിപ്പിച്ചത്‌. എട്ടാം ക്ലാസുകാരനായ വിദ്യാര്‍ഥിയെ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തിയായിരുന്നു ആദ്യമായി ബലാത്സംഗത്തിനിരയാക്കിയത്‌. 
 
തുടര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ കാട്ടി ഇംഗിതത്തിന് വിധേയമാക്കുകയായിരുന്നു‍. മാസങ്ങള്‍ നീണ്ട പീഡനത്തിനൊടുവില്‍ കുട്ടി തന്റെ പിതാവിനോട്‌ വിവരങ്ങള്‍ തുറന്നു പറഞ്ഞു. യുവതിക്കെതിരേ ബാലപീഡനത്തിന്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു. കുട്ടിയുമൊത്തുളള യുവതിയുടെ അശ്ലീല വീഡിയോ പോലീസ്‌ കണ്ടെടുത്തു‌. അതേസമയം, കുറ്റാരോപിതയായ യുവതി ഒളിവിലാണ്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.