ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം പ്രതിസന്ധിയില്‍. അറസ്റ്റിലായ രണ്ട് യോഗിണിമാരുടെ സംസാരം മനസ്സിലാകാത്തതിനെ തുടര്‍ന്നാണ് അന്വേഷണം വഴിമുട്ടിയത്. യോഗിണിമാര്‍ സംസാരിക്കുന്ന ഇംഗ്ലീഷ് മനസ്സിലാകാത്തതിനാലാണ് അഹമ്മദാബാദ് റൂറല്‍ പൊലീസിനെ ബുദ്ധിമുട്ടിലാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ച കേസിലാണ് നിത്യാനന്ദയുടെ ബന്ധപ്പെട്ട രണ്ട് യോഗിണികള്‍ അറസ്റ്റിലായത്. മാ പ്രാണ്‍പ്രിയാ നന്ദ എന്നറിയപ്പെടുന്ന ഹരിണി ചെല്ലപ്പനും മാ നിത്യ പ്രിയതത്വ നന്ദ എന്നറിയപ്പെടുന്ന റിഡ്ഢി രവികാരനെയുമാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലുള്ള നിത്യാനന്ദയുടെ ആശ്രമത്തിന്റെ അധികാരികളാണ് ഇരുവരും.
ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവാവാനാണ് യോഗിണികള്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് എന്നാണ് ഗുജറാത്ത് പൊലീസെത്തുന്ന നിഗമനം. നാല് മക്കളെയും ബെംഗളൂരു കേന്ദ്രമായുള്ള നിത്യാനന്ദ ധ്യാനപീഠത്തില്‍ പഠിപ്പിക്കാനയച്ചയാളാണ് നിത്യാനന്ദയ്ക്കെതിരെ പരാതി കൊടുത്തത്. 2013 മുതല്‍ കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കുട്ടികളെ അഹമ്മദാബാദ് കേന്ദ്രമായുള്ള ഡല്‍ഹി പബ്ലിക് സ്‌കൂളിലേക്ക് മാറ്റിയതായി അറിയുന്നത് പിന്നീടാണെന്ന് തമിഴ്‌നാട് സ്വദേശിയായ പരാതിക്കാരന്‍ പറയുന്നു.