റോഡുകൾക്ക് രാമക്ഷേത്രത്തിനായി ജീവൻ വെടിഞ്ഞ കർസേവകരുടെ പേരുകൾ ‌നൽകുമെന്ന് യു‌പി സർക്കാർ

വ്യാഴം, 8 ജൂലൈ 2021 (15:20 IST)
സംസ്ഥാനത്തെ റോഡുകൾക്ക് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മരണപ്പെട്ട കർസേവകരുടെ പേര് നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ. ഇത്തരം റോഡുകളെ ബലിദാനി രാം ഭക്ത്‌മാർഗ് എന്നായിരിക്കും വിളിക്കുക. റോഡിന്റെ പേരിനൊപ്പം മരണപ്പെട്ട കർസേവകന്റെ ചിത്രവും ആലേഖനം ചെയ്യും. ഈ റോഡുകൾ കർസേവകന്റെ വീട്ടിലോട്ട് നയിക്കുന്ന തരത്തിലാവും.
 
അയോധ്യയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനത്തിനായി എത്തിയപ്പോളാണ് യുപി ഉപമുഖ്യമന്ത്രിയാണ്  ഇക്കാര്യം വ്യക്തമാക്കി‌യത്. 1990ൽ നിരവധി കർസേവകരാണ് രാമന്റെ ദർശനത്തിനായെത്തിയത്. എന്നാൽ എസ്‌പി ഭരണഗൂഡം ഇവരെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നുവെന്നും ഈ കർസേവകരുടെ പേരിൽ റോഡുകൾ നിർമിക്കുമെന്നും ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞു. ശത്രുക്കളോട് യുദ്ധം ചെയ്‌‌ത് മരിച്ച സൈനികരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും പേരിൽ സംസ്ഥാനത്ത് ജയ്‌ഹിന്ദ് വീർ പാതകൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍