100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്

അഭിറാം മനോഹർ

ബുധന്‍, 26 മാര്‍ച്ച് 2025 (15:53 IST)
മുസ്ലീം സമുദായത്തിന് നേരെ വിദ്വേഷപരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ഇരിക്കാനാകില്ലെന്നാണ് യോഗിയുടെ പരാമര്‍ശം. ഇതിന് പാകിസ്ഥാനും ബംഗ്ലാദേശും ഉദാഹരണമാണെന്നും എന്നാല്‍ 100 ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്ലീം കുടുംബത്തിന് ജീവിക്കാനാകുമെന്നും ഹിന്ദുക്കള്‍ മതപരമായ സഹിഷ്ണുത പുലര്‍ത്തുന്നവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
 
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണശേഷം ഹിന്ദുക്കളെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2017ന് ശേഷം യുപിയില്‍ കലാപമുണ്ടായിട്ടില്ല. ഒരു യോഗി എന്ന നിലയില്‍ താന്‍ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍