കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്കു ശ്രമിച്ചു; സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍

ശ്രീനു എസ്
ശനി, 28 നവം‌ബര്‍ 2020 (15:49 IST)
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്കു ശ്രമിച്ചു. യെദിയൂരപ്പയുടെ ബന്ധുകൂടിയായ എന്‍ആര്‍ സന്തോഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉറക്കഗുളിക അമിതമായി കഴിച്ച് അബോധാവസ്ഥയില്‍ വെള്ളിയാഴ്ച വൈകുന്നേരം ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് ഇദ്ദേഹം. സന്തോഷ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും പറയുന്നു.
 
അതേസമയം സന്തോഷിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന്റെ കാരണം തനിക്കറിയില്ലെന്നും മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article