മുംബൈ സ്ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. ശിക്ഷ നടപ്പാക്കുന്നതിനെതിരെയാണ് മേമന്‍ ഹരജി സമര്‍പ്പിച്ചിരുന്നത്.
മേമന്‍റെ പുനഃപരിശോധനാ ഹരജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ ടാഡ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണു മേമന്‍ പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് പുതിയ ദയാഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സ്വീകരിക്കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. മേമനെ തൂക്കിലേറ്റാനുള്ള എല്ലാ നടപടിക്രമങ്ങളും അധികൃതര്‍ ഒരുക്കിക്കഴിഞ്ഞതായാണ് വിവരം.