രാജ്യത്ത് ഹിന്ദുക്കള്‍ക്ക് അഞ്ച് ശത്രുക്കളെ പ്രഖ്യാപിച്ചുകൊണ്ട് സംഘപരിവാര്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ഹിന്ദു കോണ്‍ഗ്രസ്. വിദേശികള്‍ കൊണ്ടുവന്ന ഇംഗ്ളീഷ് വിദ്യാഭ്യാസം അഥവാ മെക്കളയിസം, മുസ്ലീം തീവ്രവാദം, മെറ്റീരിയലിസം, മിഷണറികള്‍, മാര്‍ക്സിസം തുടങ്ങിയ അഞ്ച് കാര്യങ്ങളാണ് രാജ്യത്ത് ഹിന്ദു നേരിടുന്ന ശത്രുക്കളെന്നാണ് ലോക ഹിന്ദു കോണ്‍ഗ്രസില്‍ ആര്‍എസ്‌എസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക ഹിന്ദുകോണ്‍ഗ്രസില്‍ വിചാരരേഖ എന്ന പേരില്‍ വിതരണം ചെയ്ത ലഘുലേഖയിലാണ് ഇക്കാര്യം പറയുന്നത്. മായാസുരന്റെ അഞ്ച് വിരലുകളായാണ് ലോക ഹിന്ദു കോണ്‍ഗ്രസില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ അഞ്ച് ശത്രുക്കളെ ആര്‍എസ്എസ് അവതരിപ്പിക്കുന്നത്. എം ഫൈവ് എന്നാണ് ഈ അഞ്ച് കാര്യങ്ങളെ ആര്‍എസ്എസ് വിശേഷിപ്പിക്കുന്നത്.
ഇന്ത്യയില്‍ വിദേശികള്‍ കൊണ്ടുവന്ന ഇംഗ്ളീഷ് വിദ്യാഭ്യാസം,ഭൌതികവാദം, മിഷണറികള്‍ എന്നിവ ദുര്‍ബലമാണെങ്കിലും നൂറ്റാണ്ടുകളായി ഹൈന്ദവ സമൂഹത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ലഖുലേഖ സമര്‍ഥിക്കുന്നു. സംസ്കാരത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവണതകളുടെ കൂട്ടത്തില്‍ ചുംബസമരത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇസ്ളാമിന്റെ ഭാവി ഭദ്രമാക്കാന്‍ ഹൈന്ദവസമൂഹത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് മുസ്ളിം തീവ്രവാദികള്‍ നടത്തുന്നതെന്നാണ് ലഘുലേഖ പറയുന്നത്.