ആറുമണിക്കുശേഷം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കറങ്ങിനടക്കാന്‍ അനുവദിക്കരുത്. രക്ഷകര്‍ത്താക്കള്‍ കുട്ടികളെ കോളേജിലേക്ക് അയക്കുന്നത് അവര്‍ അവിടെ സുരക്ഷിതരായിരിക്കുമെന്ന വിശ്വാസത്തിലാണ്. കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഏറെ വെല്ലുവിളികളുണ്ടാക്കും. അത്തരം ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാക്കുന്ന പൊട്ടിത്തെറികളില്‍ നിന്നും അവരെ സുരക്ഷിതരാക്കാന്‍ ഒരു ലക്ഷ്മണ രേഖ വരയ്ക്കണം. ഇത് അവരുടെ സുരക്ഷയെ കരുതി മാത്രമാണെന്നും മേനകാ ഗാന്ധി പറയുന്നു.
രാത്രി ലൈബ്രറിയില്‍ പോകണമെങ്കില്‍ രണ്ടുദിവസം രാത്രി ആണ്‍കുട്ടികള്‍ക്കും പിന്നീട് രണ്ടുദിവസം പെണ്‍കുട്ടികള്‍ക്കുമെന്ന രീതിയില്‍ ക്രമീകരിക്കണം. ആണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ട ആവശ്യമില്ലെന്നും അവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ആറുമണിക്കുശേഷം ആണ്‍കുട്ടികളെയും ക്യാംപസില്‍ കറങ്ങി നടക്കാന്‍ അനുവദിക്കരുതെന്നും മേനക ഗാന്ധി പറഞ്ഞു.