കാമുകന്റെ കഴുത്തറക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

തിങ്കള്‍, 27 ഏപ്രില്‍ 2015 (18:01 IST)
തലങ്കാനയില്‍ കാമുകന്റെ കഴുത്തറക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ കമ്മത്താണ് സംഭവം നടന്നത്. കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിനെത്തുടര്‍ന്നാണ്  യുവതി ഈ കടുംകൈ ചെയ്തത്. ടി. പാണ്ടുരംഗ റാവു എന്ന യുവാവിനാണ് യുവതിയുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍  കരുണയെന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
കോളേജില്‍ ഒരുമിച്ച് പഠിച്ച ഇരുവരും മൂന്നുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ റാവു കരുണയെ അറിയിക്കാതെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതേപ്പറ്റിയറിഞ്ഞ കരുണ ഒരു ക്ഷേത്രത്തില്‍ വിളിച്ചുവരുത്തുകയും കയ്യില്‍ കരുതിയ ബ്ലെയിഡ് ഉപയോഗിച്ച് കഴുത്തറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ക്ഷേത്രദര്‍ശനത്തിനെത്തിയവരാണ് കരുണയുടെ ആക്രമണത്തില്‍ നിന്ന് റാവുവിനെ രക്ഷിച്ചത്.
 

വെബ്ദുനിയ വായിക്കുക