വനിതാ സംവരണം നിയമമായി, ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി

വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (18:40 IST)
രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന് കരുത്ത് പകരുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നാരി ശക്തി വന്ദന്‍ നിയമത്തെ സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
 
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് നിയമമായത്. പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും നിയമം നടപ്പിലാക്കുക. 2029ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പോടെ ബില്‍ നടപ്പിലാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍