സ്ത്രീധനം നല്‍കിയില്ല: ഭര്‍ത്താവിന്റെ ഒത്താശയോടെ ഭര്‍തൃ സഹോദരന്‍ ബലാത്സംഗം ചെയ്തു

വ്യാഴം, 22 മെയ് 2014 (13:30 IST)
സ്ത്രീധനം മുഴുവന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ഒത്താശയോടെ ഭാര്യയെ ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചു. ഹരിയാനയിലെ അമ്പാലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
 
മെയ്11നാണ് യുവതി അമ്പാല സ്വദേശിയായ അമിതിനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം യുവതിയെ ഭര്‍തൃ വീട്ടുകാര്‍ സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് മെയ്16ന് ഭര്‍ത്താവിന്റെ സഹോദരന്‍ യുവതിയെ മുറിയില്‍ കയറി പീഡിപ്പിക്കുകയായിരുന്നു.
 
ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ സ്ത്രീധനം പൂര്‍ണമായും നല്‍കാത്തതിനാല്‍ നിനക്ക് തന്ന ശിക്ഷയെന്നാണ്. ഇത് കേട്ട് പെണ്‍കുട്ടി തകര്‍ന്നു പോകുകയായിരുന്നു. ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് സഹോദരന്‍ പീഡിപ്പിച്ചതെന്ന് യുവതിക്ക് മനസിലാകുകയും ചെയ്തു. തുടര്‍ന്ന് യുവതി സ്വന്തം വീട്ടില്‍ പോകുകയും ഉണ്ടായ സംഭവ വികാസങ്ങള്‍ വിവരിക്കുകയും ചെയ്തു.
 
തുടര്‍ന്ന് വീട്ടുകാര്‍ ഫത്തേപുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പീഡനം നടന്നതായി തെളിഞ്ഞു. തുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തു.  

വെബ്ദുനിയ വായിക്കുക