വനിത സംവരണ ബില്‍ രാജ്യസഭയിലും പാസായി; ആരും എതിര്‍ത്തില്ല

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (09:03 IST)
വനിത സംവരണ ബില്‍ രാജ്യസഭയിലും പാസായി. 215 പേര്‍ ബില്ലിനെ അനുകൂലിച്ചു. ആരും എതിര്‍ത്തില്ല. ലോകസഭയില്‍ കഴിഞ്ഞ ദിവസം ബില്‍ പാസായതിനുപിന്നാലെയാണ് രാജ്യസഭയിലും പാസായത്. ബില്‍ പാസായതിനു പിന്നാലെ പിന്തുണ അറിയിച്ച എംപിമാര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. 
 
അതേസമയം കെസി വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ എന്നിവരുടെ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളിയിരുന്നു. ഒബിസി സംവരണം ആവശ്യപ്പെട്ടുള്ള നിര്‍ദേശമാണ് തള്ളിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article